തെരുവ് നായ ശല്യം കുറക്കാൻ ദയാവധം നടപ്പിലാക്കും. മന്ത്രി എംബി രാജേഷ്

സ്ഥാനത്ത് വര്‍ധിച്ചുവരുന്ന തെരുവുനായ ഭീഷണി ഗുരുതരമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. പ്രശ്നം പരിഹരിക്കാന്‍ തെരുവു നായ്‌ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

തെരുവുനായ പ്രശ്നത്തില്‍ ഉദ്യോഗസ്ഥതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളില്‍ നിന്ന് മാത്രമേ തീരുമാനം എടുക്കാൻ സാധിക്കു. മൃഗസംരക്ഷണ വകുപ്പ് മൃഗസ്നേഹികളുടെ യോഗം വിളിക്കും.

നിലവില്‍ സംസ്ഥാനത്ത് 20 എബിസി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 25 എണ്ണം കൂടി ഉടൻ പ്രവര്‍ത്തനസജ്ജമാക്കും. ജനങ്ങ‍ഴളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയാകുന്ന സ്ഥിതിവിശേഷം ഉയര്‍ന്നുവന്നിരിക്കുകയാണെന്നും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം