മദ്ധ്യകേരളത്തിലെ തട്ടത്താഴത്ത് കുടുംബാംഗങ്ങളുടെ സംഗമം വാവനൂരിൽ നടന്നു. ഗാമിയോ കൺവെൻഷൻ സെന്ററിൽ (ആലു സാഹിബ് നഗർ) തട്ടത്താഴത്ത് അബ്ദുള്ള കുട്ടി ബാഖവി ഉദ്ഘാടനം നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ ഹുസൈൻ തട്ടത്താഴത്ത് അധ്യക്ഷനായി. കൺവീനർ ടി കെ മുസ്തഫ സ്വാഗതം പറഞ്ഞു. മുഹമ്മദ് കരിമ്പ മുഖ്യ പ്രഭാഷണം നടത്തി.
കുടുംബ ചരിത്രം ആലിക്കുട്ടി ഹാജി കരിമ്പ വിശദീകരിച്ചു. അബു ഹാജി, അബ്ദുൽ സലാം, ശരീഫ് ഞാങ്ങാട്ടിരി, അലിക്കുട്ടി ഞാങ്ങാട്ടിരി, മുജീബ് ദുബൈ, ടി ടി അഷ്റഫ് ആലൂർ, ലേഡീസ് വിംഗ് ചെയർമാൻ നസീബ, അനീസ എന്നിവർ ആശംസകൾ നേർന്നു.
വിദ്യാഭ്യാസ കായിക സാംസ്കാരിക മേഖലകളിൽ ശ്രദ്ധേയരായ കുട്ടികൾക്ക് മെമോന്റോ നൽകി അനുമോദിച്ചു. കുടുംബാംഗങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പ്രവാസികൾ അടക്കം ആയിരത്തഞ്ഞൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു. കൂട്ടായ്മ ട്രഷർ റാഫി അലൂർ നന്ദി പറഞ്ഞു, അബ്ദുൽറഹ്മാൻ ഞാങ്ങാട്ടിരി, കരീം കരിമ്പ, ഷരീഫ് ആലൂർ, ഷമീർ ടികെ, മുനീർ കോടനാട്, തുടങ്ങിയവർ നേതൃത്വം നൽകി.