കടവല്ലൂർ വാഹനാപകടം അപകടം ; ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയം

ചങ്ങരംകുളം: സംസ്ഥാന പാതയിൽ കടവല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ എരമംഗലം സ്വദേശി മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയം.

അപകത്തിൽ പെട്ട കാറിൽ നിന്ന് മദ്യ കുപ്പിയും ഗ്ളാസും പോലീസ് കണ്ടെടുത്തു. കാർ ഡ്രൈവറെ കുന്നംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കടവല്ലൂർ അമ്പലം സ്റ്റോപ്പിൽ 12 മണിയോടെയാണ് അപകടം. എരമംഗലം സ്വദേശി മാമ്മുണ്ണി എന്ന 65 കാരനാണ് അപകടത്തിൽ മരിച്ചത്.

ചങ്ങരംകുളം ഭാഗത്തേക്ക് വരികയയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരായ രണ്ട് പേരെയും ഹൈവേ പോലീസും നാട്ടുകാരും ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാമുണ്ണിയുടെ ജീവൻ രക്ഷിക്കാനായില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം