കെപിസിസി അധ്യക്ഷസ്ഥാനത്തുനിന് മാറാൻ തയ്യാറെന്ന് കെ.സുധാകരൻ, ചങ്ക് കൊടുത്ത് സംരക്ഷിക്കും വിഡി സതീശൻ

കെപിസിസി അധ്യക്ഷസ്ഥാനത്തുനിന് മാറാൻ തയ്യാറെന്ന് കെ.സുധാകരൻ. താൻ നൂറ് ശതമാനം നിരപരാധിയാണെന്നും പാര്‍ട്ടിക്ക് ഹാനികരമാകുന്നതായി ഒന്നും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും സുധാകരൻ പ്രതികരിച്ചു.

പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റിന് പിന്നാലെയാണ് സുധാകരന്റെ തുറന്നുപറച്ചില്‍.

കെസുധാകരന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.. കെപിസിസി പ്രസിഡന്‍റിനെതിരെ വ്യാജ കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുന്നു.അഴിമതിയിൽ മുങ്ങി ചെളിയിൽ പുരണ്ടു നിൽക്കുകയാണ് പിണറായി സര്‍ക്കാര്‍.അത് ഞങ്ങളുടെ മേല്‍ തെറിപ്പിക്കാന്‍ നോക്കേണ്ട.

സർക്കാർ നേരത്തെ മോൺസന്‍റെ  ഡ്രൈവരെ ചോദ്യം ചെയ്തിരുന്നു. അന്ന് ഇല്ലാത്ത മൊഴിയാണ് പുതിയ ഉദോഗസ്ഥനെ നിയമിച്ചപ്പോൾ കിട്ടിയത്. പരാതിക്കാർ തെറ്റായ പശ്ചാത്തലം ഉള്ളവരാണ്. പരാതിക്കാരെ  ഭീഷണിപ്പെടുത്തി തെറ്റായ മൊഴിയിൽ സുധാകരനെതിരെ കേസ് എടുത്തു.ആര് മൊഴി നൽകിയാലും കേസ് എടുക്കുമോ? സ്വപ്നസുരേഷ് നൽകിയ മൊഴിയിൽ കേസ് എടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറി നിൽക്കില്ല.സുധാകരൻ തയ്യാറായാലും പാർട്ടി അനുവദിക്കില്ല.ഇത് സംബന്ധിച്ച് ചർച്ച പാർട്ടിയിൽ നടന്നിട്ടില്ല.നടക്കുന്നില്ല.സുധാകരനെ ചതിച്ച് ജയിലിൽ അടയ്ക്കാൻ ശ്രമിക്കുമ്പോൾ ഒരു കോൺഗ്രസുകാരനും പിന്നിൽ നിന്നും കുത്തില്ല. ചങ്കു കൊടുത്തും കെപിസിസി പ്രസിഡന്‍റിനെ  സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പറ്റിയത് വന്‍ അമളി. പ്രതിഷേധിക്കുന്നതിനിടെ ഇന്നോവ ക്രിസ്റ്റ സ്റ്റേറ്റ് കാര്‍ അതുവ‍ഴി വന്നപ്പോള്‍ എല്‍ഡിഎഫ് മന്ത്രിയെന്ന് കരുതി മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വി.ഡി സതീശന്‍റെ വാഹനത്തിന് മുന്നിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം