എസ്.എഫ്.ഐ തൃത്താല ഏരിയ സമ്മേളനം സമാപിച്ചു. അഭിമന്യു കുമരനല്ലൂർ ഏരിയ സെക്രട്ടറി

sfi thrithala area

 

എസ്എഫ്ഐ തൃത്താല ഏരിയാ സമ്മേളനം ചൊവ്വാഴ്ച കുമരനെല്ലൂരിൽ സമാപിച്ചു.എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് ശരത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.

സിപിഎം തൃത്താല ഏരിയാ കമ്മിറ്റി അംഗം എം പി കൃഷ്ണൻ സ്വാഗതം പറഞ്ഞു. എസ്.എഫ്.ഐ തൃത്താല ഏരിയ പ്രസിഡൻറ് വൈഷ്ണവ് അധ്യക്ഷത വഹിച്ചു.എസ്എഫ്ഐ ഏരിയ സെക്രട്ടറി അഭിമന്യു പ്രവർത്തന റിപ്പോർട്ടും,എസ്.എഫ്.ഐ ജില്ലാ വൈസ്പ്രസിഡൻറ് മണികണ്ഠൻ സംഘടനാ റിപ്പോർട്ടും  അവതരിപ്പിച്ചു.

എസ്എഫ്ഐ ജില്ലാ പ്രസിഡൻറ് കെ എ പ്രയാൺ സി.പി.ഐ.എം തൃത്താല ഏരിയാ സെക്രട്ടറി  ടി.പി മുഹമദ്,എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ നിമേഷ്, നിഷാദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ബാലചന്ദ്രൻ, ശ്രീനിവാസൻ, മനോജ്കുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ തൃത്താല ഏരിയ  സെക്രട്ടറിയായി അഭിമന്യുവിനെയും, പ്രസിഡൻറായി വൈഷ്ണവിനെയും തെരഞ്ഞെടുത്തു.

sfi thrithala area sammelanam : secretary abhimanyu kumaranellur , president pk vaishnav ms sharath inagurated the conference

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം