ചാലിശ്ശേരിയിൽ വൻ അപകടം; 7 വാഹനങ്ങൾ കൂട്ടിയിടിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

ചാലിശ്ശേരിയിൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ചാലിശ്ശേരി ചങ്ങരംകുളം റോഡിൽ ആണ് വാഹനാപകടം ഉണ്ടായത്. സ്വകാര്യ ബസ് , 2 കാർ, 3 ഓട്ടോറിക്ഷ, ഒരു ബൈക്ക് എന്നിവയാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 11.30 ഓടെ ആയിരുന്നു അപകടം. അപകടത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. ഗുരുതര പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം