പാലക്കാട് ജില്ലാ കലക്ടർക്ക് സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടർക്കുള്ള റവന്യു അവാർഡ്

 

മൃൺമയി ജോഷിക്ക്

സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടർക്കുള്ള റവന്യു അവാർഡ് പാലക്കാട് ജില്ലാ കലക്ടർ മൃൺമയി ജോഷിക്ക്. ഫെബ്രുവരി 24 ന് വൈകിട്ട് ആറിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ  അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ  അവാർഡ് കൈമാറും.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രാജ്യത്തെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച വ്യക്തികൾക്കുള്ള അംഗീകാരം പാലക്കാട് ജില്ലാ മൃൺമയി ജോഷിക്ക് ലഭിച്ചിരുന്നു.

പാലക്കാട് ജില്ലയിലെ വിവിധ മേഖലകളിൽ സജീവമായി ഇടപെട്ടു കൊണ്ടാണ്  പാലക്കാട് ജില്ലാ കളക്ടർ മൃൺമയി ജോഷിയുടെ പ്രവർത്തനം മുന്നോട്ടുപോകുന്നത്.

മലമ്പുഴ ചേറാട് മലയിൽ കുടുങ്ങിയ ബാബുവിന്ടെ രക്ഷാപ്രവർത്തനത്തിൽ മുഴുസമയവും കലക്ടറുടെ സാന്നിധ്യമുണ്ടായിരുന്നു. സർക്കാർ ഓഫീസുകൾ കാര്യക്ഷമമായി പ്രവർത്തിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ പാലക്കാട് ജില്ലാ കലക്ടർ ആയിരിക്കെ നടന്നിട്ടുണ്ട്.

Palakkad Jilla collector mrinmayee Joshi got best collector revenue award in Kerala. Palakkad district collector

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം