ടി.നസറുദ്ധീന്റെ വിയോഗം:അനുശോചന യോഗം ചേർന്നു

KVVES


കൂറ്റനാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് ടി.നസറുദ്ധീൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി തൃത്താലയിൽ വിവിധ യൂണിറ്റുകളിൽ അനുശോചന യോഗം ചേർന്നു. 

കൂറ്റനാട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കൂറ്റനാട് സെൻ്ററിൽ ചേർന്ന വിപുലമായ അനുശോചന പൊതുയോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷികളും, സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.

കൂറ്റനാട് നടന്ന പൊതുയോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് കെ.ആർ.ബാലൻ അദ്ധ്യക്ഷത വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ.കുഞ്ഞുണ്ണി, പട്ടിത്തറ പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാലൻ, സി.പി.എം.തൃത്താല ഏരിയാ സെക്രട്ടറി ടി.പി.മുഹമ്മദ്, പാലക്കാട് ഡി.സി.സി.സെക്രട്ടറി ബാബു നാസർ, ബി.ജെ.പി.തൃത്താല മണ്ഡലം പ്രസിഡൻ്റ് ഒ.എസ്.ഉണ്ണികൃഷ്ണൻ ,വട്ടേനാട് ഹൈസ്ക്കൂൾ പി.ടി.എ പ്രസിഡൻ്റ് എം.പ്രദീപ്, വ്യാപാരി വ്യവസായി സമിതി നേതാവ് മഹിമ സിദ്ധീഖ്, ബിൽഡിങ്ങ് ഓണേഴ്സ് പ്രസിഡൻറ് മുഹമ്മദ് കുട്ടി ഹാജി, ടി.പി.ഷക്കീർ ,ഉണ്ണികൃഷ്ണൻ വാവനൂർ, എ.വി.മാനു എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം