പാലത്തറ തിരുവേഗപ്പുറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പരുതൂർ പഞ്ചായത്ത് കമ്മിറ്റിയും എസ്ഡിപിഐ തിരുവേഗപ്പുറ പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി നാടപറമ്പിൽ ധർണ സംഘടിപ്പിച്ചു.
പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡൻറ് ഷഹീർ ചാലപ്പുറം സംസാരിച്ചു. അധികാരികളുടെ ധിക്കാര നടപടി അവസാനിപ്പിച്ച് പാലത്തറ തിരുവേഗപ്പുറ റോഡ് സഞ്ചാരയോഗ്യമാകണമെന്ന് അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു.
SDPI തിരുവേഗപ്പുറ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ്കുട്ടി സ്വാഗതം പറഞ്ഞ പരിപാടിയിൽ സി. മുഹമ്മദലി (SDPI പരുതൂർ പഞ്ചായത്ത് പ്രസിഡണ്ട്) അധ്യക്ഷത വഹിച്ചു. ആശംസ അർപ്പിച്ചു കൊണ്ട് എസ്ഡിപിഐ തൃത്താല മണ്ഡലം സെക്രട്ടറി താഹിർ കൂനംമൂച്ചി സംസാരിച്ചു. എസ്ഡിപിഐ പരുതൂർ പഞ്ചായത്ത് ട്രഷറർ മുജീബ് പരുതൂർ നന്ദി പ്രഭാഷണം നടത്തി.
Tags
പ്രാദേശികം