എസ് വൈ എസ് സ്റ്റേറ്റ് കമ്മിറ്റിക്ക് കീഴിലായി സംസ്ഥാനത്തുടനീളം നടക്കുന്ന മെഡിക്കൽ ഡയാലിസിസ് കാർഡ് വിതരണവും, സാന്ത്വന വാരം പദ്ധതിയുടെയും തൃത്താല സോൺ തല ഉദ്ഘാടനം നിയമസഭാ സ്പീക്കറും തൃത്താല എംഎൽഎയുമായ ശ്രീ എം ബി രാജേഷ് നിർവഹിക്കും.
ഫെബ്രുവരി 13 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ആലൂർ സെന്ററിൽ വെച്ച് നടക്കുന്ന പരിപാടിയിൽ എസ്‌വൈഎസ് തൃത്താല സോൺ പ്രസിഡണ്ട് അബ്ദുൽ ജലീൽ അഹ്സനി അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി കബീർ അഹ്സനി കെ കെ പാലം സ്വാഗതം പറയും. ഉമർ മാസ്റ്റർ ഓങ്ങല്ലൂർ ആമുഖ പ്രഭാഷണം നടത്തും.
എസ്‌വൈഎസ് തൃത്താല സോണിലെ കൂറ്റനാട്, പടിഞ്ഞാറങ്ങാടി, കുമാരനല്ലൂർ, ആനക്കര, മാട്ടായ തുടങ്ങിയ 5 സർക്കിളുകളിൽ നിന്നായി പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് മരുന്ന് വാങ്ങുന്നതിനും സ്ഥിരമായി ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കുമുള്ള ഓരോ മാസവും നൽകി വരുന്ന സാമ്പത്തിക സഹായമാണ് മെഡിക്കൽ,ഡയാലിസിസ് സാന്ത്വനം പദ്ധതി.
ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് തൃത്താല സോൺ പ്രധിനിധി റഷീദ് ബഖവി കൂടല്ലൂർ, എസ് എസ് എഫ് തൃത്താല ഡിവിഷൻ പ്രതിനിധി ശറഫുദ്ധീൻ ബുഖാരി മറ്റു രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
SYS some relief (SANTHWANAM )activities will be inaugurate Kerala niyamasabha speaker MB Rajesh