ജെന്റർ ക്ലബ്ബ്:ചാലിശ്ശേരി ജി.എച്ച്. എസ്.എസ് ആരംഭിച്ചു

 

ജെന്റർ ക്ലബ്ബ്


ലിംഗ സമത്വത്തിൽ അധിഷ്ഠിതമായ സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ജെന്റർ ക്ലബ്ബിന് ചാലിശ്ശേരി ജി.എച്ച്. എസ്.എസ്.ൽ ആരംഭം കുറിച്ചു.സ്കൂൾ കമ്പ്യൂട്ടർ ലാബ് ഹാളിൽ പഞ്ചായത്ത്‌ പ്രസിഡന്റ് എ.വി. സന്ധ്യ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു അധ്യക്ഷയായ പരിപാടിയിൽ സ്കൂൾ പ്രധാനാധ്യാപിക ടി. എസ്.ദേവിക സ്വാഗതം പറഞ്ഞു.പഞ്ചായത്ത്‌ മെമ്പറും പി. ടി. എ. അംഗവുമായ പി.വി.രജീഷ്കുമാർ, ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഡോ:കെ.മുരുകദോസ്,കുടുംബശ്രീ സി.ഡി. എസ്. ചെയർപേഴ്സൺ സി.കെ.സുരജ എന്നിവർ ആശംസകൾ അർപ്പിച്ചു.

സമൂഹത്തിൽ കുട്ടികളുടെ ഇടയിൽ കണ്ടു വരുന്ന ലിംഗവിവേചനം, അക്രമവാസന എന്നിവ ഇല്ലാതാക്കുന്നതിന് ജെന്റർ ക്ലബ്ബുകൾക്ക് കഴിയട്ടെ എന്ന് ഡോ:മുരുകദോസ് മാസ്റ്റർ പറഞ്ഞു.ജി. ആർ.സി.കമ്മ്യൂണിറ്റി കൗൺസിലർ എ.കെ.പ്രീതിമോൾ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെകുറിച്ച് വിശദീകരിച്ചു. സ്കൂൾ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.ക്ലബ്ബ് കോർഡിനേറ്റർ ബി. എസ്.റിത നന്ദി രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം