ചാലിശ്ശേരി ഗാന്ധി നഗറിൽ തീപ്പിടുത്തമുണ്ടായി. ധാരാളം മരങ്ങളും തൈകളും കത്തി നശിച്ചു. ആളപായമില്ല. ഇന്ന് ഉച്ചക്ക് 2 മണിക്കാണ് സംഭവം
3 ഏക്കറോളം സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. പട്ടാമ്പി റെസ്ക്യൂ ഓഫീസർ സുരേഷിന്റെ നേതൃത്വത്തിൽ തീയണച്ചു. ബാബു രാജൻ,സുരേഷ്, സനത്ത്, ജിഷ്ണു, അസീസ്, മണികണ്ഠൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
തീയുടെ ഉറവിടം വ്യക്തമല്ല. വഴി സൗകര്യം ഇല്ലാത്തതിനാൽ ഫയർ ആൻഡ് റെസ്ക്യൂ വാഹനം എത്തിക്കാൻ പ്രയാസപ്പെട്ടു. എന്നാലും ഫയർ ഫോഴ്സിന്റെ ഇടപെടൽ കാരണം തീ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നത് നിയന്ത്രിക്കാനായി.
Tags
പ്രാദേശികം