കുറ്റിപ്പുറത്ത് ലഹരി വസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തി. പട്ടാമ്പി സ്വദേശി മുഹമ്മദ് എന്നയാളാണ് കെട്ടിടം വാടകയ്ക്കെടുത്തിരിക്കുന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവിടെ നിന്ന് പുകയില ഉത്പന്നങ്ങളും നിർമാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.എടച്ചലം കുന്നുംപുറത്ത് സ്ഥിതിചെയ്യുന്ന ഫാക്ടറിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ നിർമിച്ച് സമീപ ജില്ലകളിൽ വിതരണം ചെയ്തിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പ്രദേശത്ത് ഇത്തരമൊരു ഫാക്ടറി പ്രവർത്തിക്കുന്നതായി നാട്ടുകാരാണ് കണ്ടെത്തിയത്. ഇവിടേക്ക് എത്തിയ പുകയില നാട്ടുകാർ തടയുകയും ചെയ്തിരുന്നു.നാട്ടുകാർ തടഞ്ഞതോടെ മൂന്നുപേർ ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.
പുകയില പൊടിച്ച് ലഹരി വസ്തുക്കൾ നിർമിച്ച് അത് പാക്കറിറിലാക്കുന്നതിനുള്ള യന്ത്ര സൗകര്യങ്ങൾ ഇവിടെയുണ്ടായിരുന്നു. പോലീസ് എത്തി ഫാക്ടറി സീൽ ചെയ്തു. ഇന്നലെ രാത്രിയാണ് ഫാക്ടറിയിൽ പരിശോധന നടത്തിയത്.
നടത്തിപ്പുകാരെ സംബന്ധിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർ വൈകാതെ അറസ്റ്റിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
police seal kuttipuram drugs factory who manage a pattambi native