ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് നിയമനം. താത്പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 23 വരെ അപേക്ഷിക്കാം.
അപേക്ഷകര്‍ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത ഡി.സി.എ യോടുകൂടിയ ബിരുദവും അല്ലെങ്കില്‍ പി.ജി.ഡി.സി.എ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍.
താത്പര്യമുള്ളവര്‍ ഫെബ്രുവരി 15 ന് രാവിലെ 11ന് ഒറ്റപ്പാലം ബ്ലോക്ക് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags
പ്രാദേശികം