യുപിയിൽ കിണറിൽ വീണ് കുട്ടികൾ ഉൾപ്പെടെ 13 പേർക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശിലെ കാശിനഗറില്‍ കല്യാണപ്പാര്‍ട്ടിക്കിടയില്‍ കിണറില്‍ വീണ് മരിച്ചവരുടെ എണ്ണം 13 ആയി. നേരത്തെ മരിച്ചവരുടെ എണ്ണം പതിനൊന്നായിരുന്നു. കാശിനഗര്‍ ജില്ലയില്‍ നെബുവ നൗറംഗിയ പ്രദേശത്ത് ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്.

ഇതുകൂടാതെ കിണറില്‍ വീണ രണ്ടു പേരുടെ അവസ്ഥ ഗുരുതരമാണ്. ഇരുവരും ആശുപത്രിയിലാണ്. ഒരു വിവാഹ പരിപാടിക്കിടെ ചിലര്‍ കിണറ്റിന്റെ സ്ലാബിലിരുന്നതാണ് അപകടത്തിന് കാരണം. കൂടുതല്‍ പേരുടെ ഭാരം മൂലം സ്ലാബ് തകരുകയായിരുന്നുവെന്ന് ജില്ലാ മജിസ്‌ട്രേറ്റ് എസ് രാജലിംഗം പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചിച്ചു. പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവര്‍ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്നും ആശംസിച്ചു.










( In Uttar Pradesh, 13 people died after falling into a well )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം