തൃത്താല നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ഷുഹൈബ് അനുസ്മരണം നടത്തി

Chalissery congress


തൃത്താല നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുഹൈബ് അനുസ്മരണം നടന്നു. കെ.പി.സി.സി നിർവാഹകസമിതി അംഗം സി.വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സനോജ് കണ്ടലായിൽ അധ്യക്ഷനായി. ഡി.സി.സി. വൈസ് പ്രസിഡന്റ് സി.എച്ച്.ഷൌക്കത്തലി, കപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി. ബാലകൃഷ്ണൻ, തൃത്താല ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.എ.വാഹിദ്,ഡി. സി. സി. സെക്രട്ടറി പി. മാധവദാസ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഒ.കെ. ഫാറൂഖ്‌, ജസീർ മുൻഡ്രോട്ട്,എ.കെ.ഷാനിബ്,യൂത്ത് കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി പി. എം.സബാഹ് എന്നിവർ സംസാരിച്ചു.

യൂത്ത് കോൺഗ്രസ്‌ സെക്രട്ടറി മാരായ എം. പി. ഇസ്മായിൽ, പി. വി. ഹരി,ജില്ല എക്‌സിക്യൂട്ടീവ് അംഗം കെ. ടി. ഫവാസ്,ആനക്കര പഞ്ചായത്ത്‌ പ്രസിഡന്റ് കെ.മുഹമ്മദ് പട്ടിത്തറ പഞ്ചായത്ത്‌  പ്രസിഡന്റ് പി. ബാലൻ, തൃത്താല ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ മാളിയേക്കൽ ബാവ എന്നിവർ പങ്കെടുത്തു.


( Shuhaib memorial programe conducted by Thrithala Youth Congress Mandalam Committee )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം