സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു, ഇന്നത്തെ സ്വർണ്ണത്തിന് റെക്കോർഡ് വില

ഗോൾഡ് റേറ്റ് കേരള


സ്വര്‍ണ വിലയില്‍ ( gold rate kerala )വന്‍ കുതിപ്പ്. പവന് 800 രൂപയാണ് കേരളത്തില്‍ ഒറ്റയടിക്കു കൂടിയത്.രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയുമധികം വര്‍ധനയുണ്ടാകുന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 രൂപയാണ്. ഗ്രാം വില നൂറു രൂപ കൂടി 4680ല്‍ എത്തി. വിലക്കയറ്റത്തിനു പിന്നില്‍ റഷ്യ യുക്രൈന്‍ പ്രശ്‌നമാണെന്നാണ് വിലയിരുത്തല്‍. യുക്രൈനില്‍ യുദ്ധഭീതി കനക്കുന്നു. 

 യുക്രൈനും റഷ്യയും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ ഘട്ടത്തിലെത്തിലാണെന്നാണ് വിവരം.ദിവസങ്ങളായി സ്വര്‍ണ വില കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച 36080 രൂപയായിരുന്നു പവന്‍ വില.

ഒരാഴ്ച കൊണ്ട് 1360 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയാണ് ഇന്നത്തേത്.

 Gold rate increase cause of the bad relationship between Ukraine and Russia 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം