സൈന്യം ബാബുവിനരികിലെത്തി, ഉടനെ രക്ഷാപ്രവർത്തനം ആരംഭിക്കും. 42 മണിക്കൂർ പിന്നിട്ടു, കേരളത്തിൽ ആദ്യമായി ഒരാൾക്ക് വേണ്ടി ഇത്രയും ശ്രമകരമായ രക്ഷാപ്രവർത്തനം


ഇന്നലെ രാത്രി കര സേന സംഘം മലമ്പുഴയിൽ എത്തി. ബാബു കുടുങ്ങി കിടക്കുന്ന ചെറാട് മലയിലേക്ക് കയറി. ലെഫ്റ്റനന്റ് കേണൽ മലയാളിയായ ഹേമന്ത് രാജിന്റെ നേതൃത്വത്തിലുള്ള 9 അംഗ സംഘമാണ് ദൗത്യം നിർവ്വഹിക്കുന്നത്.

ഇന്ന് പുലർച്ചെ സൈന്യം ബാബുവിന് 300 മീറ്റർ അടുത്തെത്തി. ബാബുവിനോട് സംസാരിക്കുന്ന രംഗം സൈന്യം പങ്കുവെച്ചിരുന്നു. ഇന്ന് പ്രഭാത വെളിച്ചം വരുന്നതോടെ രക്ഷാപ്രവർത്തനം ആരംഭിക്കുമെന്നാണ് കളക്ടർ അറിയിച്ചത്.

ബാബു സൈന്യത്തോട് വെള്ളം ചോദിക്കുകയും വെള്ളം നൽകാമെന്നും അധികമായി ശബ്ദം ഉണ്ടാക്കി ഊർജ്ജം കളയേണ്ട എന്നും സൈന്യം ബാബുവിനോട് പറയുകയും ചെയ്തു.

ആർമി മൂന്ന് സംഘമായാണ് മലയിലേക്ക് കയറിയിരിക്കുന്നത്. എൻഡി ആർ എഫിന്റെ 15 പേരടങ്ങുന്ന മൂന്ന് സംഘവും നാട്ടുകാരും എല്ലാം രക്ഷാ പ്രവർത്തനത്തിൽ കൂടെയുണ്ട്. വെള്ളവും ഭക്ഷണവും മെഡിക്കൽ സഹായവും നൽകുക എന്നതാണ് ആദ്യ പരിഗണന. പിന്നീട് പാറ തുളച്ച് കമ്പിയും മറ്റു ഉപകരണങ്ങളും ഉപയോഗിച്ച് രക്ഷാ പ്രവർത്തനത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഷാഫി പറമ്പിൽ എംഎൽഎ യും ബാബുവിന്റെ വീട്ടുകാരും നാട്ടുകാരും, പോലീസും മാധ്യമ പ്രവർത്തകരും മലയുടെ താഴ്ഭാഗത്തായായി നിലയുറപ്പിച്ചിട്ടുണ്ട്.

പകൽ ശ്കതമായ ചൂടും കാറ്റും രാത്രിയിലെ കൊടും തണുപ്പും സഹിച്ചാണ് ബാബു മലമുകളിൽ ഇരിക്കുന്നതെങ്കിലും ആരോഗ്യ നില തൃപ്തികരമാണ്. സൈന്യത്തിന്റെ പക്കലുള്ള ഡ്രോൺ ക്യാമറക്ക് മുന്നിൽ ബാബു കൈ കൊണ്ട് ആംഗ്യം കാണിക്കുന്നതായും കാണാം. ആംബുലൻസ്, മെഡിക്കൽ സംഘം എന്നിവ താഴെ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. ആവശ്യം വന്നാൽ ഹെലികോപ്റ്ററും ഉപയോഗിക്കാനായി സജ്ജമാണ്. ബാബുവിന്റെ വീട്ടുകാരും നാട്ടുകാരും ജനങ്ങൾ മുഴുവനും പ്രാർഥനയോടെ കാത്തിരിക്കുകയാണ് ബാബുവിനെ ഒന്ന് സുരക്ഷിതമായി താഴെ ഇറക്കുന്ന വാർത്ത കേൾക്കാൻ. 


( Rescue bab, malambuzha )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം