കരസേനാ സംഘത്തിലെ ഒരു അംഗം റോപ്പിലൂടെ (Rappeling defence) ബാബു ഇരിക്കുന്ന ഉയരത്തിലേക്ക് സമാന്തരമായി ഇറങ്ങുകയും ബാബുവിന് വെള്ളവും ഭക്ഷണവും നൽകുകയും ചെയ്തു.
തനിക്ക് വേണ്ടി ഊർജ്ജിതമായ രക്ഷാപ്രവർത്തനം നടക്കുന്നുവെന്ന് ബാബു മനസിലാക്കുന്നതിന്റെ ആത്മവിശ്വാസം ബാബുവിന്റെ ചലനങ്ങളിൽ നിന്ന് വ്യക്തമാണ്. അത് രക്ഷാപ്രവർത്തനത്തിന് സഹായകരമാണ്. അധികം വൈകാതെ തന്നെ ബാബുവിനെ താഴേക്ക് എത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
കരസേനയും വ്യോമസേനയും നാവിക സേനയും കൂടിയുള്ള രക്ഷാ ദൗത്യമാണ് ഇതുവരെ നടന്നുകൊണ്ടിരിക്കുന്നത്.
Tags
സംസ്ഥാനം