അഗതികളുടെ അഭയകേന്ദ്രമായ കൊപ്പം അഭയത്തിൽ ഞായറാഴ്ച ഉച്ചക്ക് നടന്ന ചടങ്ങിലാണ് പുസ്തക പ്രകാശനവും കവി സി.ജെ.മാസ്റ്റർ അനുസ്മരണവും നടന്നത്. സൈലവി തൃത്താല കൊപ്പത്തിന്റെ പ്രഥമ കവിതാ സമാഹാരമായ 'തോന്ന്യാക്ഷരങ്ങൾ' മുളകളുടെ തോഴി കുമാരി നൈന ഫെബിൻ പ്രകാശനം ചെയ്തു. വിധുകുമാർ പുസ്തകം സ്വീകരിച്ചു. അക്ഷരജാലകം പബ്ലികേഷൻ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രൊഫസർ സി.അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടരി ടി.ഗോപാലകൃഷ്ണൻ സി.ജെ. അനുസ്മരണം ഉദ്ഘാടനം ചെയ്തു. കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
കവിതാ സമാഹാരത്തിന്റെ ആദ്യകോപ്പി പുസ്തകത്തിന്റെ പ്രസാധകരായ അക്ഷരജാലകം പ്രസിഡന്റ് ഹുസൈൻ തട്ടത്താഴത്ത് അഭയം കൃഷ്ണന് നൽകികൊണ്ട് ആദ്യ വില്പന നിർവഹിച്ചു
വിളയൂർ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ, കവയത്രി ഭാരതി ടീച്ചർ, വിധുകുമാർ കാമ്പ്രത്ത്, സി.രാജഗോപാലൻ, ടി.വി.എം അലി, താജിഷ് ചേക്കോട്, നിസരി കുറ്റിപ്പുറം, സി.ജെ.വിനോദ്, രാജൻ മുള്ളമട, മണികണ്ഠൻ പുത്തംകുളം സുരേന്ദ്രൻ തില്ലാന, സൈതലവി തുടങ്ങിയവർ സംബന്ധിച്ചു.