കഴിഞ്ഞദിവസം തൃത്താല ന്യൂസ് റിപ്പോർട്ട് ചെയ്ത വട്ടേനാട് ഹൈസ്കൂൾ പുതിയ കെട്ടിടത്തിലേക്ക് ബെഞ്ചും ഡെസ്കും ഇല്ലാത്തതിനാൽ നിർബന്ധിത പിരിവ് നടത്തുന്നു എന്ന വാർത്ത ശരി വെക്കുകയാണ്.
ഈ വിഷയത്തിൽ തൃത്താല ന്യൂസ് ഹെഡ്മാസ്റ്ററോട് വിവരങ്ങൾ അന്വേഷിക്കുകയും നിർബന്ധമായ പിരിവ് പിടിഎയുടെ നേതൃത്വത്തിൽ നടക്കുന്നില്ല എന്ന് തീർച്ചപ്പെടുത്തിയതുമായിരുന്നു.
എന്നാൽ ഓരോ വിദ്യാർത്ഥിയും മിനിമം 300 രൂപ നൽകണമെന്നും കൂടുതൽ എത്രയായാലും സ്വീകരിക്കുമെന്നും സ്കൂൾ ടീച്ചമാർ രക്ഷിതാക്കൾക്ക് സന്ദേശമയച്ചിരിക്കുകയാണ്. വട്ടേനാട് സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ.പ്രദീപ് നിർബന്ധിത പിരിവ് ഇല്ല എന്ന് പറഞ്ഞിരുന്നു.
പൊതുവിദ്യാലയങ്ങളിൽ നിർബന്ധിത പിരിവ് നടത്താൻ പാടില്ല എന്ന നിയമം നിലനിൽക്കെ തന്നെയാണ് വിദ്യാർത്ഥികളോട് 300 രൂപ ആവശ്യപ്പെട്ടു കൊണ്ട് രക്ഷിതാക്കൾക്ക് സന്ദേശമയച്ചിരിക്കുന്നത്.
അതേസമയം രക്ഷിതാക്കളോട് നിർബന്ധിത പിരിവ് നടത്താൻ ആവശ്യപ്പെട്ടിട്ടില്ല എന്നും ഏതെങ്കിലും ടീച്ചർമാർ വിദ്യാർത്ഥികൾക്ക് നിർബന്ധിത അർത്ഥത്തിൽ സന്ദേശം അയച്ചിട്ടണ്ടെങ്കിൽ അതിന് പിടിഎ ഉത്തരവാദിയല്ല എന്ന് വട്ടേനാട് പിടിഎ പ്രസിഡന്റ് ശ്രീ പ്രദീപ് തൃത്താല ന്യൂസ് റിപ്പോർട്ടറോട് പറഞ്ഞു.
ഇതോടെ അങ്കലാപ്പിലായി ഇരിക്കുകയാണ് രക്ഷിതാക്കൾ. അധ്യാപകർ പറയുന്നതും പിടിഎ അധികൃതർ പറയുന്നതും വൈരുദ്ധ്യമാവുകയാണ്. എന്നാൽ ഈ പ്രശ്നത്തിന് മൂലകാരണം ജില്ലാ പഞ്ചായത്ത് അധികൃതരുടെ സമയോജ്യമായ ഇടപെടൽ ഇല്ലാത്തതുകൊണ്ടാണ്.
സ്കൂളുകൾക്ക് വേണ്ട ബെഞ്ചുകളും ടെസ്റ്റുകളും നൽകേണ്ടത് ജില്ലാ പഞ്ചായത്ത് ഭരണകൂടമാണ്. വട്ടേനാട് ഹൈസ്കൂൾ പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ ബെഞ്ചും ഡെസ്കിനും അപേക്ഷിച്ചിരുന്നു എങ്കിലും കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് വകമാറ്റി ചെലവഴിച്ചു എന്നാണ് ജില്ലാ പഞ്ചായത്ത് അറിയിച്ചതെന്ന് വട്ടേനാട് ഹൈസ്കൂൾ പ്രധാന അധ്യാപിക ശ്രീമതി. സുമംഗല ടീച്ചർ തൃത്താല ന്യൂസിനോട് പറഞ്ഞു.
ഇത്തരത്തിൽ നിർബന്ധിത പിരിവിനെതിരെ രക്ഷിതാക്കളും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും മുന്നോട്ടുവരുന്നുണ്ട്. വിദ്യാലയങ്ങളിലെ അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാത്ത തൃത്താല എംഎൽഎയുടെയും പാലക്കാട് ജില്ലാ പഞ്ചായത്തിന്റെയും ഗുരുതരമായ വീഴ്ച്ചയാണെന്ന് തൃത്താല മുൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡണ്ടുമായ ശ്രീ. വിട്ടി ബൽറാം തൃത്താല ന്യൂസിനോട് പ്രതികരിച്ചു.
GHSS vattenad school teachers imposed charge for buy furniture, vattenad highschool HM, VATTENAD PTA