ആനക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതി പ്രകാരം ' കൂൺ ഉല്പാദന യൂണിറ്റുകൾ ക്ക് തുടക്കമായ്..
വിജയകരമായ ഗ്രാമീണ കാർഷിക സ്വയംതൊഴിൽ സംരംഭങ്ങൾക്ക് പ്രാധാന്യം നല്കുന്നതിനായാണ് ആനക്കര കൃഷിഭവൻ പദ്ധതി നടപ്പിലാക്കുന്നത്.
ആനക്കര ചിരട്ടക്കുന്നിലെ കീഴ്പാടത്ത് കെ.പി ലിജിത്ത് ചന്ദ്രൻ, കൂടല്ലൂരിലെ തോട്ടുങ്ങൾ ഷീജ തുടങ്ങിയവർക്കാണ് കൂൺ ഉല്പാദന യൂണിറ്റുകൾ അനുവദിച്ചിരിക്കുന്നത്.കൂൺ ഉല്പാദന യൂണിറ്റിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം കീഴ്പാടത്ത് ലിജിത്ത് ചന്ദ്രൻ്റെ യൂണിറ്റിൽ വെച്ച് ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദ് നിർവ്വഹിച്ചു.
ആനക്കര ഗ്രാമ പഞ്ചായത്തംഗം ഗിരിജ അധ്യക്ഷയായി,കൃഷി ഓഫിസർ സുരേന്ദ്രൻ എം പി പദ്ധതി വിശദീകരണം നടത്തി.
സീനിയർ അഗ്രിക്കൾച്ചർ അസിസ്റ്റൻ്റ് ഗിരിഷ്.സി. ചന്ദ്രൻ കെ.പി, ഓമന, കെ.പി വേലായുധൻ തുടങ്ങിയവർ സംബന്ധിച്ചു.
Anakkara mushroom farming under Anakkara Gramapanchayat