സെമീറലി അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് ഉന്നത രാഷ്ട്രീയ പ്രേരണയെന്ന് ആരോപണം

Sameerali police


തൃത്താല ജനമൈത്രി ബീറ്റ് ഓഫീസർ സമീറലി അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിൽ ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്ന ആരോപണം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസമാണ് തൃത്താല ജനമൈത്രി ബീറ്റ് ഓഫീസറായിരുന്ന സമീർ അലി തന്റെ സ്ഥലം മാറ്റം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്.

തൃത്താല പോലീസ് ഓഫീസർമാരായ മാരിമുത്തു, ഷൗക്കത്തലി, സെമീറലി എന്നിവരെയാണ് അപ്രതീക്ഷിതമായി സ്ഥലം മാറ്റിയത്.

എന്നാൽ ദിവസങ്ങൾക്കു മുമ്പ് ബഹു സ്പീക്കർ എം. ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ടീ മനോഹരൻ നായർ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെയും പകർപ്പ് വ്യാപകമായതോടെയാണ് സ്ഥലം മാറ്റുന്നതിലെ രാഷ്ട്രീയ പ്രേരണയെ സംബന്ധിച്ച് ചർച്ച ഉയരുന്നത്.

സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ജില്ലാ പോലീസ് മേധാവിക്ക് അയച്ച പരാതിയുടെ പൂർണരൂപം

സർ, ബഹു നിയമസഭാ സ്പീക്കറുടെ നിയോജകമണ്ഡലത്തിലെ തൃത്താല പോലീസ് സ്റ്റേഷനിലെ ചില പോലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് വളരെ മോശമായി പെരുമാറുന്നതായുള്ള പരാതി വ്യാപകമാണ്. കേസ് അന്വേഷിക്കുന്നതിൽ നിഷ്ക്രിയത്വം പാലിക്കുന്ന വരും പക്ഷപാത പരവുമായ സമീപനം വെച്ചുപുലർത്തുന്നവരാണ്. ഈ ഉദ്യോഗസ്ഥർ പലപ്പോഴും പൊതു ജനങ്ങളോടുള്ള ഇവരുടെ ഭാഷ ഭീഷണിയുടെയും അസഭ്യത്തോട് കൂടിയതുമാണ്. ഇന്നലെ (13/2 /2022) ആലൂരിൽ നടന്ന പൊതുപരിപാടിയിൽ ബഹു സ്പീക്കർക്ക് എസ്കോർട്ട് പോയ പോലീസുകാരിൽ ഒരാളായ ASI ശ്രീ മാരിമുത്തു സ്പീക്കറുടെ പ്രോഗ്രാം കാണാൻ വന്ന ഒരാളോട് അപമര്യാദയായി പെരുമാറുകയും കഞ്ചാവ് കേസിൽ കൊടുക്കും എന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമുണ്ടായി. ഇതുസംബന്ധിച്ചുള്ള രേഖാമൂലം ആയ പരാതി ബഹു സ്പീക്കർക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീ മാരിമുത്തു,ശ്രീ ഷൗക്കത്തലി, ശ്രീ ഷമീർ അലി എന്നിവർക്ക് എതിരെയുള്ള പരാതി സംബന്ധിച്ച് പാലക്കാട് എസ്പിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു എങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല എന്നത് ബഹു സ്പീക്കർ ഗൗരവപൂർവം വീക്ഷിക്കുന്ന. ആയതിനാൽ ഇക്കാര്യത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ബഹു സ്പീക്കറുടെ താൽപര്യപ്രകാരം അഭ്യർത്ഥിക്കുന്നു.

സ്ഥലം മാറ്റത്തെ തുടർന്ന് സോഷ്യൽ മീഡിയകളിൽ ഇരു പക്ഷ വാദവും ഉന്നയിക്കുന്നുണ്ട്. സ്പീക്കറുടെ പരാതി പൂർണമായും ശരിയാണെന്നും, കക്ഷിരാഷ്ട്രീയ പ്രേരണയുടെ പുറത്താണ് നപാടിയെന്നും പറയുന്നവരുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം