പറക്കുളം സലാഹുദ്ദീൻ അയ്യൂബി സ്കൂളിൽ സ്പെക് പ്രോഗ്രാം ആരംഭിച്ചു


പറക്കുളം സലാഹുദ്ധീൻ അയ്യൂബി ഇംഗ്ലീഷ് സ്കൂളിലെ ഏഴാം തരം മുതലുള്ള വിദ്യാർത്ഥികളെ ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങിയ ഇന്ത്യയിലെ തന്നെ മികവുറ്റ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനാവസരം നേടുന്നതിന് ഉള്ള മത്സരപരീക്ഷകൾക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അയ്യൂബി എഡ്യൂസിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്പേസ് സ്കൂൾ ഓഫ് സയൻസും കേരളത്തിലെ പ്രമുഖ എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ കോച്ച് ഇന്ത്യയും ചേർന്ന് ആരംഭിച്ച സ്കൂൾ പ്രോഗ്രാം ഫോർ എക്സലൻസി ആന്റ് കോമ്പിറ്റൻസി (സ്പെക്ക് )എന്ന പ്രോഗ്രാം സലാഹുദ്ധീൻ അയ്യൂബി ഇംഗ്ലീഷ് സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ജൻറോബോട്ടിക്ക്സി ന്റെ സഹ സ്ഥാപകനും ഡയറക്ടറുമായ കെ റാഷിദ് തലക്കശ്ശേരി ഉദ്ഘാടനം ചെയ്തു. 

അയ്യൂബി എഡ്യൂസിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ കബീർ അഹ്സനി അധ്യക്ഷത വഹിച്ച ചടങ്ങിന് സ്കൂൾ പ്രിൻസിപ്പൽ എ പി അഷ്‌റഫ്‌ കുമരനെല്ലൂർ സ്വാഗതം പറഞ്ഞു. കോച്ച് ഇന്ത്യ ഡയറക്ടർ ലത്തീഫ് പൊന്നാനി വിഷയവതരണം നടത്തി. സ്കൂൾ മാനേജർ ഇ വി എ നസീർ, എം എസ് വിഭാഗം തലവൻ റസാഖ് സഅദി ആലൂർ, സ്പേസ് സ്കൂൾ ഓഫ് സയൻസ് അഡ്മിൻ അലി അക്ബർ വിലായത്തി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം