ചിരിയിലേക്ക് വിളി വന്നു, കുട്ടിക്ക് സഹായവുമായി ചാലിശ്ശേരി ജനമൈത്രി പോലീസും വീട്ടിലെത്തി

ചാലിശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡ്  കിഴക്കേ പട്ടിശ്ശേരിയിലെ അമ്മുമ്മയും,അമ്മയും ,7 വയസ്സുകാരനും അടങ്ങുന്ന കുടുംബത്തിൽ കുട്ടിയ്ക്കുള്ള പഠന സഹായവുമായാണ്   ചാലിശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാറും രതീഷും സി ആർ ഒ സാജന്റെ നേതൃത്വത്തിൽ  എത്തിയത്. കുട്ടികൾക്കായി കേരള പോലീസിന്റെ കീഴിലുള്ള പദ്ധതിയാണ് ചിരി.

കുട്ടിയുടെ പിതാവ് കുടുംബത്തെ നോക്കാത്ത അവസ്ഥയായതിനാൽ കുട്ടിയുടെ പഠനം ഉൾപ്പടെ നിത്യേനയുള്ള ചിലവിന് കുടുംബം ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്.അമ്മുമ്മ കിടപ്പ് രോഗിയായതിനാൽ കുട്ടിയുടെ അമ്മയ്ക്ക് ജോലിയ്ക്കും പോകാൻ പറ്റാത്ത അവസ്ഥയാണ്. ഇന്ന് കുട്ടിയുടെ വീട് സന്ദർശിച്ച ചാലിശ്ശേരി ജനമൈത്രി പോലീസ് കുട്ടിയുടെ മുന്നോട്ടുള്ള പഠനത്തിന് വേണ്ട സഹായങ്ങൾ ചെയ്യാമെന്നുള്ള ഉറപ്പ് നൽകുകയും താൽക്കാലികമായി കുട്ടിയ്ക്കാവശ്യമായ പഠനോപകരണങ്ങൾ വാങ്ങി നൽകുകയും ചെയ്തു.

മധുരപലഹാരങ്ങളും,പഠനോപകരണങ്ങളുമായി എത്തിയ ജനമൈത്രി പോലീസിനെ കണ്ട് ഏഴു വയസ്സുകാരൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ജനമൈത്രി CRO  സാജൻ,ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ് എന്നിവർ ചേർന്ന് കുട്ടിയുടെ മാതാവിന് പഠനോപകരണങ്ങൾ കൈമാറി.വാർഡ് മെമ്പർ റംലാ വീരാൻകുട്ടി,പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ,പഞ്ചായത്ത് കോ-ഓർഡിനേറ്റർ പ്രദീപ് എന്നിവർ ജനമൈത്രി പോലീസിനൊപ്പം ഉണ്ടായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം