മയക്കുമരുന്ന് കൈവശം വെച്ചതിനെ തുടർന്ന് പെരുമ്പിലാവ് ( perimbilavu )സ്വദേശിനിയെ എക്സൈസ് വകുപ്പ് പിടികൂടി. പെരുമ്പിലാവ് ആൽത്തറ മണിയിൽകുളം വീട്ടിൽ ശ്രീദേവി എന്ന യുവതിയെയാണ് പിടികൂടിയത്.
സംശയാസ്പദമായ രീതിയിൽ യുവതിയെ റോഡിൽ കണ്ട എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് യുവതിയുടെ അടുക്കൽനിന്ന് വീര്യം കൂടിയ മയക്കുമരുന്നുകൾ കണ്ടെത്തിയത്.
കഞ്ചാവ് റാണി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന 41കാരിയായ ശ്രീദേവി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Tags
പ്രാദേശികം