വിദ്യാർഥികളെ കയറ്റാതെ പോകുന്ന ബസ്സുകൾക്ക് താക്കീത് നൽകി മോട്ടോർവാഹന വകുപ്പ്

പട്ടാമ്പി:വിദ്യാർഥികളെ കയറ്റാതെ പോകുന്ന ബസ്സുകൾക്ക് താക്കീത് നൽകി പട്ടാമ്പി മോട്ടോർവാഹന വകുപ്പധികൃതർ. മാട്ടായ-കാക്കരാത്ത് പടി അംഗീകൃത സ്റ്റോപ്പിൽനിന്ന് വിദ്യാർഥികളെ കയറ്റാതെ പോയ ബസ്സുകളിലെ ജീവനക്കാർക്കാണ് അധികൃതർ താക്കീത് നൽകിയത്.

കൂറ്റനാട്, വാവനൂർ മേഖലകളിലെ സ്‌കൂളുകളിലേക്കുള്ള വിദ്യാർഥികളെ ബസ്സിൽ കയറ്റുന്നില്ലെന്ന് പട്ടാമ്പി ആർ.ടി. ഓഫീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് മോട്ടോർവാഹന വകുപ്പധികൃതർ പരിശോധന നടത്തിയത്.

ബസ്സുകളെ സ്‌റ്റോപ്പിൽ തടഞ്ഞ് വിദ്യാർഥികളെ കയറ്റി. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഷാനവാസ്ഖാന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വിദ്യാർഥികളെ കയറ്റാതെ പോകുന്ന ബസ്സുകൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് പട്ടാമ്പി ജോയന്റ് ആർ.ടി.ഒ. സി. മോഹനൻ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം