രാജ്യദ്രോഹികളെ പരസ്യമായി വെടി വയ്ക്കണമെന്ന് ആഹ്വാനം ഡൽഹി കലാപത്തിന് മൂർച്ച കൂട്ടിയത് ചില്ലറയൊന്നുമല്ല. വംശഹത്യക്ക് കാരണമായ ഈ പ്രസ്താവന ഇറക്കിയ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി സൗഹൃദം പങ്കിട്ട് കൊണ്ടുള്ള തൃത്താല എംഎൽഎയും കേരള നിയമസഭാ സ്പീക്കറുമായ എംപി രാജേഷിന്റെ എഫ് ബി പോസ്റ്റ് ഏറെ വിവാദമായിരിക്കുകയാണ്.
വംശഹത്യക്ക് ആഹ്വാനം ചെയ്ത ഒരു വ്യക്തിയുമായി സൗഹൃദത്തിനുള്ള സാധ്യത എവിടെയാണന്നാണ് എഴുത്തുകാരിയും കമ്മ്യൂണിസ്റ്റ് സഹയാത്രിക യുമായ ദീപാ നിശാന്ത് ( deepa nishanth ) വിമർശിക്കുന്നത്.തൃത്താല മുൻ എംഎൽഎ വി ടി ബൽറാമുമായി എനിക്ക് സൗഹൃദം ഇല്ലായിരുന്നു എന്ന എംപി രാജേഷിന്റെ ഉദ്ദരണി ഉയർത്തിക്കൊണ്ട് സൗഹൃദമില്ലായ്മയിൽ ഞാൻ സന്തോഷിക്കുന്നു എന്നാണ് എംപി രാജേഷിനെ വിമർശിച്ചുകൊണ്ട് വി ടി പോസ്റ്റ് ചെയ്തത്
ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാട്ടം എന്നോണം രാജ്യത്തുടനീളം ഫാസിസ്റ്റ് വിരുദ്ധ ശബ്ദങ്ങൾ ഉയരുമ്പോൾ വർഗീയ വിദ്വേഷം വളർത്തിയ അനുരാഗ് താക്കൂറുമായുള്ള സൗഹൃദം പൊതുസമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത് എന്ന് വ്യക്തമാക്കണമെന്നാണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത് .