കറുകപുത്തൂർ : ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നവംബര്‍ 16 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ദേശീയ ആരോഗ്യ കാംപയിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് കറുകപുത്തൂർ ഏരിയ കമ്മിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു.
താഴെ പെട്രോൾ പമ്പ് പരിസരത്ത് നിന്നും ഡിവിഷൻ പ്രസിഡന്റ് നിഷാദ് ഏരിയ സെക്രട്ടറി ഉസാമ അസ്ലമിന് പതാക കൈമാറി കൊണ്ട് തുടങ്ങി.ജനങ്ങളില്‍ ആരോഗ്യ അവബോധം ഉണ്ടാകുന്നതിനും ആരോഗ്യമുള്ള ജനതക്കേ ആരോഗ്യമുള്ള രാഷ്ട്രം കെട്ടിപടുക്കാന്‍ സാധ്യമാകൂ എന്ന സന്ദേശം നല്‍കിയുമാണ് പോഗ്രാം സംഘടിപ്പിച്ചത്.
താഴെ പെട്രോൾ പമ്പ് പരിസരത്തു നിന്നു തുടങ്ങിയ കൂട്ടയോട്ടം കറുകപുത്തൂർ സെന്ററിൽ സമാപിച്ചു, തുടര്‍ന്ന് ആരോഗ്യ ബോധവകല്‍രണ സന്ദേശം നല്‍കുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്തു. പരിപാടിക്ക് ഏരിയാ ഭാരവാഹികളായ കുഞ്ഞുമുഹമ്മദ് മൗലവി, ഉസാമ അസ്ലം എന്നിവര്‍ നേതൃത്വം നല്‍കി.