ഇന്ത്യൻ യൂത്ത് കോൺഗ്രസ് പട്ടിത്തറ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ചിറ്റപ്പുറത്ത് നിന്ന് ജാഥാ ക്യാപ്റ്റൻ കെ പി ഹരി യുടെ അധ്യക്ഷതയിൽ കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ
സി വി ബാലചന്ദ്രൻ മാസ്റ്റർ ഉൽഘടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് യൂനസ് സ്വാഗതം പറഞ്ഞു.കക്കാട്ടിരിയിൽ നടന്ന സമാപന സമ്മേളനം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ പി ഹരിയുടെ ആദ്യക്ഷതയിൽ കെപിസിസി വൈസ് പ്രസിഡണ്ട് അഡ്വ VT ബൽറാം ഉൽഘടനം ചെയ്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ വിനോദ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ ടി ഫവാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാളിയേക്കൽ ബാവക്ക,തുടങ്ങിയവർ പങ്കെടുത്തു,യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജാഫർ കക്കാട്ടിരി സ്വാഗതവും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സൗമ്യ നന്ദിയും പറഞ്ഞു.