ചാലിശ്ശേരി ജനമൈത്രി പോലീസ് പഠനസാമഗ്രികൾ വിതരണം ചെയ്തു

ഓൺലൈൻ പഠനകാലഘട്ടത്തിന് ശേഷം പഠനത്തിനായി സ്കൂളുകളിലേക്ക്  എത്തുന്ന വിദ്യാർത്ഥികൾക്കായി ചാലിശ്ശേരി ജനമൈത്രി പോലീസിന്റെ എളിയ സഹായമെന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഇന്ന് രാവിലെ പത്തു മണിക്ക് പനസാമഗ്രികൾ വിതരണം ചെയ്തു.

ചാലിശ്ശേരി പഞ്ചായത്തിലെ കുന്നത്തേരി വാർഡിലാണ് പഠനസാമഗ്രികൾ വിതരണം ചെയ്തത്. ചാലിശ്ശേരി ജനമൈത്രി പോലീസ് എസ്.ഐ ഷാജി,ജനമൈത്രി CRO എസ് ഐ സാജൻ എന്നിവരുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ രജീഷിനാണ് കൈമാറിയത്.

ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ് എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം