ചാലിശ്ശേരി ഗവ. സ്കൂളിനും മുക്കൂട്ടക്കും ഇടയിലുള്ള വളവിൽ ആൾട്ടോ കാറും പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മുക്കൂട്ട ഭാഗത്ത് നിന്ന് കല്ലുംപുറം റോഡിലേക്ക് തിരിയുകയായിരുന്ന ആൾട്ടോ കാറിൽ എതിരെ വന്ന ചാലിശ്ശേരിയിൽ നിന്നും ചങ്ങരംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു.
ഇന്ന് കാലത്ത് 10 മണിക്ക് ആയിരുന്നു അപകടം. ആൾട്ടോ കാർ ചാലിശ്ശേരി സ്വദേശിയുടെയും പിക്കപ്പ് മണ്ണാർക്കാട് സ്വദേശിയുടേതുമാണ്.
ഇടുങ്ങിയ റോഡും ഇരു റോഡുകളിൽ നിന്നും വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത വിതം ഇരുഭാഗങ്ങളും ഉയർന്ന മതിലുകളുമുള്ള ഈ ഭാഗം അപകട സാധ്യത കൂടിയ സ്ഥലമാണ്. വാഹനങ്ങൾ തിരിയുമ്പോഴും പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോഴും കൂടുതൽ ശ്രദ്ദിക്കേണ്ട സ്ഥലം കൂടിയാണ് ഈ ഭാഗമെന്ന് നാട്ടുകാർ പറയുന്നു.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കാറിന്റെ മുൻവശം ഭാഗികമായി തകർന്നിട്ടുണ്ട്. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.