ശിശു ദിനം; നാട്ടിലെ കുട്ടികളെ സ്റ്റേഷനിൽ വിളിച്ച് ചേർത്ത് ചാലിശ്ശേരി ജനമൈത്രി പോലീസ് സൗഹൃ സംഗമം നടത്തി

പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനം കൂടിയായ നവംബർ 14 ശിശുദിനത്തിൽ ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ കൂടിയായ ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ ഇന്ന് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും പോലീസും തമ്മിൽ മികച്ച സൗഹൃദാന്തരീക്ഷം നിലനിർത്തുന്നതിനും,കുട്ടികൾക്ക് പോലീസിനോടുള്ള ഭയം അകറ്റുന്നതിനും മറ്റുമുള്ള ലക്ഷ്യത്തോടെ സ്റ്റേഷൻ പരിധിയിയിലെ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് സൗഹൃദ സംഗമം നടത്തി.

സംഘമത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി.കുട്ടികൾക്ക് പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് അറിവ് പകർന്നു കൊടുത്തു. ഇന്ന് കാലത്ത് 10 മണിയ്ക്ക് സംഘടിപ്പിച്ച കൂട്ടായ്മയിൽ ഇൻസ്പെക്ടർ കെ.സി വിനു പോലീസിനെ സംബന്ധിച്ച കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.

മനോഹരമായി കവിതകൾ ആലപിച്ച  ഫാത്തിമ നിഷാന,നിരഞ്ജന എന്നീ കുട്ടികൾക്ക് ജനമൈത്രി പോലീസ് ഇൻസ്പെക്ടർ കെ.സി വിനു സമ്മാനങ്ങൾ നൽകി. ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ ,രതീഷ്  ശിശു സൗഹൃദ ഓഫീസർമാരായ എസ് ഐ ഷാജി,എസ് സി പി ഒ സുഭാഷിണി എന്നിവർ സംസാരിച്ചു. എസ്.ആർ.വി സ്ക്കൂൾ പെരുമണ്ണൂരിലേയും കിഴക്കേ പട്ടിശ്ശേരി അങ്കണവാടിയിലേയും കുട്ടികൾ ,അധ്യാപകരായ സ്നിധി,മല്ലിക എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം