ഷൊർണൂരിൽ രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഷൊർണൂരിൽ രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് സ്വദേശി ദിവ്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാല് വയസുകാരൻ അനിരുദ്ധും, ഒരു വയസുള്ള അഭിനവുമാണ് മരിച്ചത്. കുട്ടികളുടെ കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് പ്രാഥമിക വിവരം.

കുട്ടികളുടെ അമ്മ ദിവ്യ കൈ മുറിച്ച ശേഷം ഉറക്ക ഗുളിക കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവിന്റെ മുത്തശ്ശിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്മിണിയമ്മയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഷൊർണ്ണൂർ ഡിവൈഎസ്പി, സി ഐ, ഡോഗ് സ്ക്വാഡ് ഉൾപ്പെടെ മറ്റു പോലീസ് -ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണ നടപടികൾ ആരംഭിച്ചു. കുട്ടികളുടെ മൃതദേഹം പോലീസ് (Police) ആശുപത്രിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം