ദാറുൽ ഖൈർ ഭവന നിർമ്മാണം; താക്കോൽ കൈമാറി


യു. എ. ഇ പട്ടിശ്ശേരി മഹല്ല് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര മഹല്ല് കമ്മിറ്റി, കാരുണ്യ ഗ്രൂപ്പ്‌,  ഖത്തർ പ്രവാസി മിത്രം, തുടങ്ങിയ കൂട്ടായ്മകളുടെയും മറ്റു പ്രവാസി സുഹൃത്തുക്കളുടെയും  ഉദാര മനസ്കരുടെയും എല്ലാം   സഹായ സഹകരണത്താൽ പട്ടിശ്ശേരി മഹല്ല് പരിധിയിൽ നിർധനരും നിരാലംബരുമായ കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുന്ന ദാറുൽ ഖൈറ് ഭവന പദ്ധതിയുടെ  ഭാഗമായി പട്ടിശ്ശേരിയിൽ  നിർമിച്ച മൂന്നാമത്തെ  വീടിന്റെ താക്കോൽ കൈമാറി.

മഹല്ല് ഖത്തീബ് ഉമർ അൻവരി, മഹല്ല് പ്രസിഡന്റ് അബ്ദുൽ മജീദ് ഹാജി,  യു എ ഇ മഹല്ല് വെൽഫയർ കമ്മിറ്റി ഭാരവാഹികൾ,  കേന്ദ്ര മഹല്ല് കമ്മിറ്റി ഭാരവാഹികൾ , ഖത്തർ പ്രവാസി മിത്രം ഭാരവാഹികൾ, കാരുണ്യ ഗ്രൂപ്പ് ഭാരവാഹികൾ, മഹല്ല് നിവാസികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം