വളാഞ്ചേരി സ്വദേശി ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചു.


സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 75 വയസ്സാണ്.

ആരോഗ്യനില ഗുരുതരമായ നിലയില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നാണ് അഹമ്മദ് കുട്ടിയെ കോഴിക്കോട് എത്തിച്ചത്. ഇന്നലെ വൈകീട്ട് 6.15നാണ് മരണം സംഭവിച്ചത്. കോവിഡ് നെഗറ്റീവായ ശേഷം ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല.

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഈ മാസം പതിനാറിനാണ് അഹമ്മദ് കുട്ടി കോവിഡ് നെഗറ്റീവായത്. കോവിഡ് നെഗറ്റീവ് ആയതിന് ശേഷം ആരോഗ്യനില വഷളാകുകയായിരുന്നു. മരുന്നുകളോട് പ്രതികരിച്ചില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം