തിരൂരങ്ങാടിയിൽ വീട്ടിൽ വൻ കവർച്ച; 23 പവൻ സ്വർണവും 5 ലക്ഷം രൂപയും കവർന്നു


തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ വീട് കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയും സ്വർണാഭരണങ്ങളും കവർന്നു. 23 പവൻ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയുമാണ് മോഷ്ടാവ് കവർന്നത്.

ഇന്നലെ വൈകുന്നേരം 6 നും 6.30 നും ഇടയിലാണ് സംഭവം നടന്നത്. അടുക്കള വഴിയാണ് മോഷ്ടാവ് വീടിനുള്ളിൽ അകത്തുകടന്നതെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്.

സംഭവത്തിന് ശേഷം മോഷ്ടാവിനെ പിടികൂടാനായി വീട്ടുടമയുടെ മകൻ പിന്നാലെ ഓടിയെങ്കിലും മോഷ്ടാവ് വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവസ്ഥലത്ത് പോലീസ് എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം