എല്‍പിഎസ്ടി സമരം ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചയില്‍ തീരുമാനമായില്ല. സമരക്കാര്‍ പുതിയ ആവശ്യങ്ങള്‍ മുന്നോട്ടു വച്ചു. പെന്ഷന് ഒഴിവ് പൂര്‍ണമായും പിഎസ്സിയില് നിന്നാക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ബുധനാഴ്ചയ്ക്കകം തീര്‍പ്പാക്കാമെന്ന് മന്ത്രി അറിയിച്ചു. നിരാഹാരം തുടരുമെന്നും ശുഭാപ്തി വിശ്വാസമുണ്ടെന്നും വളര്‍മതി പറഞ്ഞു. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുമെന്ന് മന്ത്രി പറഞ്ഞതായും ഇവര്‍ പറഞ്ഞു. ഹെഡ് ടീച്ചേഴ്സ് വേക്കന്‍സി നല്‍കണം, അനുപാതം കുറച്ചില്ലെങ്കില്‍ എച്ച്ടിവി നല്‍കണം. ഇതില്‍ ഏതെങ്കിലും പാലിച്ചാല്‍ സമരം നിര്‍ത്തും. ചര്‍ച്ചയില്‍ തീരുമാനമാകുന്നതുവരെ നിരാഹാരം തുടരുമെന്നും വളര്‍മതി കൂട്ടിച്ചേര്‍ത്തു. സമരക്കാരുടെ ആവശ്യങ്ങള്‍ പരിശോധിക്കാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു.
സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രിസഭായോഗം വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനെ ചുമതലപ്പെടുത്തുകയായിരുന്നു. എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സുമായി ഇനിയൊരു ചര്‍ച്ചയുടെ സാഹചര്യമില്ലെന്ന് രണ്ടാഴ്ച മുന്‍പ് പറഞ്ഞ വിദ്യാഭ്യാസമന്ത്രിയാണ് പിന്നീട് നിലപാട് മയപ്പെടുത്തിയത്. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതാണെന്നും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമെന്നും എന്‍.ഷംസുദ്ദീന് വ്യക്തമാക്കി.
നിരാഹാരം തുടരുന്ന വളര്‍മതിയുടെ ആരോഗ്യാവസ്ഥ മോശമായി തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അനുനയനീക്കം. സെക്രട്ടറിയേറ്റിനു മുന്നിലെ സമരം 136-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. 24 ദിവസമായി നിരാഹാരം തുടരുന്ന വളർമതി തിരുവനന്തപുരം ജനറൽ ആശുപത്രി ഐസിയുവിലാണ്. എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ അതിജീവന പോരാട്ടം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഡിവിഷന് ഫോള്‍ വന്ന സ്കൂളുകളിലെങ്കിലും അനുപാതം കുറയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്.
