
കക്കാട്ടിരി സിറ്റി ബോയ്സ് ആൻഡ് സെവൻസ്റ്റാർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫിറോസ് ഖാന്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. സിദ്ദിഖ് കക്കാട്ടിരി അധ്യക്ഷത വഹിച്ചു. നാട്ടിലെ സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു ഫിറോസ് ഖാനെന്ന് സിദ്ദിഖ് കക്കാട്ടിരി അനുസ്മരിച്ചു. തൂപ്പിൽ മൊയ്തീൻകുട്ടി, പാദുക നൗഷാദ്, വി.കെ. കൃഷ്ണൻ, ഖാദർ കക്കാട്ടിരി, ഇ.വി. അസീസ്, ദിവാകരൻ, മുസ്തഫ കെ.എൻ., ബഷീർ സി.വി. എന്നിവർ ഫിറോസ് ഖാന്റെ ഓർമകൾ പങ്കുവെച്ച് സംസാരിച്ചു.