തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളവും വർധിപ്പിക്കുന്നതിനുള്ള ബിൽ ഭരണ - പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി നിയമസഭയിൽ പാസാക്കി. മുൻ എം എൽ എമാരുടെ പെൻഷനും വർധിപ്പിച്ചിട്ടുണ്ട്. ഇതിനു മുൻപ് 2018 ലാണ് ശമ്പള വർധന നടപ്പാക്കിയതെന്നും, ഉയർന്ന ചെലവുകൾ കാരണം പല അംഗങ്ങളും തങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സങ്കടത്തോടെ പങ്കുവെച്ചിരുന്നതായും തർക്കങ്ങളൊന്നുമില്ലാതെ ബിൽ പാസാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ട് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എം എൽ എമാർക്ക് ഒരു പി എയെക്കൂടി അധികമായി അനുവദിക്കണമെന്ന സ്പീക്കറുടെ ആവശ്യത്തോട് അനുകൂലമായി പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ബിൽ പാസാക്കിയതിന് പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയ്തു.

അല്ലേലും ജനങ്ങളുടെ നികുതി പണം കൊള്ളയടിക്കുന്നതിൽ എല്ലാ കൊള്ളക്കാരും ഒറ്റക്കെട്ടാണല്ലോ!!
മറുപടിഇല്ലാതാക്കൂപെൻഷൻ 3000 ആക്കും എന്ന് പറഞ്ഞത് എന്നാണാവോ കൊടുത്തു തുടങ്ങുന്നത്
മറുപടിഇല്ലാതാക്കൂഅവർക്കുള്ളത് പങ്കിറ്റെടുക്കാൻ എന്തൊരു തിടുക്കം ഞങ്ങളോട് പറഞ്ഞകാര്യം ചെയ്തിട്ടല്ലേ സ്വന്തം കാര്യം നോക്കേണ്ടത് 😡
അരക്കാണ്നുംമുക്കാൽകള്ളന്മായും അലിബാബയും നൂറിനാൽപതെകള്ളന്മാരും
മറുപടിഇല്ലാതാക്കൂ