കൂറ്റനാട്: ഭാരതപ്പുഴയിലെ വിവിധ സ്ഥലങ്ങളിൽനിന്ന് സർക്കാർ അനുമതിയോടെ മണൽവാരൽ നടത്തുമ്പോൾ മുൻകാലങ്ങളിൽ ഈ രംഗത്ത് തൊഴിലെടുത്തിരുന്ന അംഗീകൃത തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കണമെന്ന് ഐഎൻടിയുസി തൃത്താല മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം കെപിസിസി നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അലി പൂവ്വത്തിങ്കൽ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി വി. അബ്ദുള്ളക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.വി. മുഹമ്മദാലി, പി. ബാലൻ, ടി.പി. മണികണ്ഠൻ, പി.എം. മോഹൻദാസ്, എം. മണികണ്ഠൻ, വി.പി. അഷ്റഫ്, ഇ. രാജേഷ്, ഇ. റാണി, പ്രിയ പ്രമോദ്, പ്രദീപ് എന്നിവർ സംസാരിച്ചു.
