
കോഴിക്കര: 2026-ൽ ന്യൂഡൽഹിയിൽ നടന്ന ദേശീയ തൽസൈനിക ക്യാമ്പിൽ (Thal Sainik Camp) ഒബ്സ്റ്റക്കിൾ ട്രെയിനിങ് (OT) വിഭാഗത്തിൽ കേരള ആൻഡ് ലക്ഷദ്വീപ് (K&L) ഡയറക്ടറേറ്റിനെയും 28(K) ബറ്റാലിയനെയും പ്രതിനിധീകരിച്ച് നേട്ടം കൈവരിച്ച UO ഫവാസ് കെ.യെ യൂത്ത് കോൺഗ്രസ് കോഴിക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
യൂത്ത് കോൺഗ്രസ് മേഖലാ പ്രസിഡന്റ് മുസ്തഫ കോഴിക്കര, മേഖലാ സെക്രട്ടറി അബൂബക്കർ, ഷാഫി അൻവർ, കെ.പി. സുഹൈൽ, കെ.എസ്.യു ഭാരവാഹികളായ യദു, ഇർഫാൻ കെ.പി., റൈഹാൻ, പ്രത്യുഷ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ബ്ലോക്ക് പ്രസിഡന്റ് റഷീദ് കോഴിക്കര ഫവാസിന് ഉപഹാരം കൈമാറി.