തൃശ്ശൂരിൽ വയോധികയെ കഴുത്ത് ഞെരിച്ച് കൊന്നു; 16 പവന്‍ കാണാനില്ല; പ്രതിക്കായി തിരച്ചില്‍

തൃശൂർ കാറളത്ത് പട്ടാപ്പകൽ 79 കാരിയെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഉടുത്തിരുന്ന സാരിയുടെ തലപ്പുകൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. കൊലയ്ക്ക് ശേഷം 16 പവന്റെ സ്വർണ്ണാഭരണങ്ങളുമായാണ് കൊലയാളി കടന്നുകളഞ്ഞത്. കൂടാതെ വീട്ടിൽ മുളകുപൊടി വിതറിയ നിലയിലായിരുന്നു.

വിരലടയാളം പതിയാതിരിക്കാൻ കൊലയാളി ഗ്ലൗസ് ധരിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അരുംമ്പിള്ളി സ്വദേശി വിജയന്‍റെ ഭാര്യ സാവിത്രിയാണ് മരിച്ചത്. മകൻ സുമേഷും ഭാര്യ ഗ്രീഷ്മയും അച്ഛൻ വിജയനെ കൊണ്ട് ആശുപത്രിയിൽ പോയ സമയത്തായിരുന്നു കൊലപാതകം. സാവിത്രി മാത്രമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്.

ഏകദേശം ഒരു മണിക്കൂർ മാത്രമാണ് താൻ പുറത്തുപോയതെന്നും അതിനുള്ളിലാണ് എല്ലാം സംഭവിച്ചതെന്നും മകന്‍ പറയുന്നു. പേരക്കുട്ടി ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ സാവിത്രിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാവിത്രിയുടെ കൈവശമുണ്ടായിരുന്ന അഞ്ച് സ്വർണവളകളും അഞ്ച് പവൻ തൂക്കമുള്ള സ്വർണമാലയും മോതിരവും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. സാവിത്രിയുടെ കഴുത്തിലും കൈകളിലും ബലപ്രയോഗത്തിന്റെ പാടുകളുണ്ടെന്നാണ് വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം