കിടപ്പുരോഗിയായ അതിഥി തൊഴിലാളിയെ നാട്ടിലേക്കയച്ച് ആലൂർ ഒരുമ പ്രവർത്തകർ


കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് അരയ്ക്കുതാഴെ സ്വാധീനം നഷ്ടപ്പെട്ട 26കാരനായ ബനമാലി മോദിയെ ആലൂർ ഒരുമ പാലിയേറ്റീവ് പരിചരിച്ച് സ്വദേശത്തേക്ക് അയച്ചു. കിടപ്പുപുണ്ണ് ബാധിച്ച മോദിയുടെ മുറിവുകൾ നിത്യേന പരിചരിക്കുകയും പട്ടാമ്പി സർക്കാർ ആശുപത്രിയിൽ ഒരു മാസത്തോളം ചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു.

തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിച്ച മോദിയെ സുരക്ഷിതമായി എത്തിക്കുന്നതിനായി ട്രെയിൻ ആംബുലൻസ് സംവിധാനം ഒരുക്കി. സി.പി.ഐ.പി പട്ടാമ്പി താലൂക്ക് കമ്മിറ്റിയുടെ പിന്തുണയോടെയാണ് യാത്ര സാധ്യമാക്കിയത്. യാത്രയ്ക്കാവശ്യമായ തുക നാട്ടുകാരുടെ സഹകരണത്തോടെയാണ് സമാഹരിച്ചത്. ഇന്നലെ അർധരാത്രി ആരംഭിച്ച യാത്ര 21ന് രാത്രിയോടെ സ്വദേശത്തെത്തും.

ഒരുമ പ്രസിഡന്റ് പ്രേംകുമാർ, വൈസ് പ്രസിഡന്റ് സജിത്ത് പണിക്കർ, സെക്രട്ടറി ഷമീർ, പ്രവർത്തക സമിതി അംഗങ്ങൾ, സി.പി.ഐ.പി താലൂക്ക് സെക്രട്ടറി സന്തോഷ് എന്നിവർ യാത്രാസമയത്ത് സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം