തൃത്താല ഉപജില്ലാ ശാസ്ത്ര മേള: സംഘാടക സമിതി രൂപീകരിച്ചു


പെരിങ്ങോട്: ഒക്ടോബർ 7, 8, 9 തീയതികളിൽ പെരിങ്ങോട് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന തൃത്താല ഉപജില്ലാ ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി. മേളയ്ക്കായി 200 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് ഒ. ത്യാഗരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. തൃത്താല എ.ഇ.ഒ കെ. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജീഷ, നീതു, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. ടി.വി. നിഷ എന്നിവർ സംസാരിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. സുലൈഖ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ, അംഗങ്ങളായ അരുൺകുമാർ, മുസ്തഫ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സജിത, ഹെഡ്മിസ്ട്രസ് ശ്രീകല, പട്ടിത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ, എൽ.പി. എച്ച്.എം ടി.കെ. ബീന, എൽ.പി. പി.ടി.എ പ്രസിഡന്റ് അർജുനൻ കെ.കെ., എൽ.പി. എസ്.എസ്.ജി ചെയർമാൻ ഡി. രാജപ്പൻ, എച്ച്.എസ്.എസ്. എസ്.എസ്.ജി ചെയർമാൻ രവി കറ്റശ്ശേരി, എസ്.എം.സി വൈസ് ചെയർമാൻ മുരളീധരൻ, സ്റ്റാഫ് സെക്രട്ടറി അഭിലാഷ് എന്നിവരും യോഗത്തിൽ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം