എസ്‌വൈഎസ് തൃത്താല സോൺ സ്നേഹലോകം ഇന്ന് പടിഞ്ഞാറങ്ങാടിയിൽ

തൃത്താല: ‘ഖൽബിലുണ്ട് എന്റെ നബി (സ്വ)’ എന്ന പ്രമേയത്തിൽ എസ്‌വൈഎസ് തൃത്താല സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹലോകം ഇന്ന് (സെപ്റ്റംബർ 17) പടിഞ്ഞാറങ്ങാടി സാസ് ഓഡിറ്റോറിയത്തിലെ സയ്യിദ് അലി അബ്ബാസ് തങ്ങൾ നഗറിൽ നടക്കും. ഉച്ചയ്ക്ക് രണ്ടിന് സമസ്ത കേന്ദ്ര മുശാവറ അംഗം കെ.പി. മുഹമ്മദ് മുസ്‌ലിയാർ കൊമ്പം ഉദ്ഘാടനം ചെയ്യും. ‘നബിയനുചരരുടെ ജീവിതം; മതത്തിന്റെ നിലപാട്’ എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും. എസ്‌വൈഎസ് സോൺ പ്രസിഡന്റ് ഹാഫിള് സ്വഫ്വാൻ റഹ്‌മാനി അധ്യക്ഷത വഹിക്കും.

തുടർന്ന് ‘ക്ഷമയുടെ പാഠങ്ങൾ; തിരുനബി (സ്വ)യുടെ നിലപാടുകൾ’ എന്ന വിഷയത്തിൽ അബ്ദുൽ മജീദ് അഹ്‌സനി ചെങ്ങാനിയും ‘അകമറിഞ്ഞ് വിളിക്കുന്നു; അയ്യുഹന്നബിയ്യു (സ്വ)’ എന്ന വിഷയത്തിൽ അബ്ദുൽ അസീസ് നിസാമി വരവൂരും സംസാരിക്കും. വൈകീട്ട് 5.30ന് നടക്കുന്ന സെമിനാറിൽ ‘സാമൂഹികതയുടെ തിരുനബി പാഠങ്ങൾ’ എന്ന വിഷയത്തിൽ അഷ്‌റഫ് അഹ്‌സനി ആനക്കര, യഅ്ഖൂബ് പെലിപ്പുറം എന്നിവർ വിഷയാവതരണം നടത്തും.

രാത്രി 7.15ന് ‘ഖൽബിലുണ്ട് എന്റെ നബി (സ്വ)’ എന്ന വിഷയത്തിൽ സിറാജുദ്ദീൻ സഖാഫി കൈപ്പമംഗലം പ്രഭാഷണം നടത്തും. രാത്രി എട്ടിന് ‘തിരുനബി (സ്വ)യുടെ വസിയ്യത്തുകൾ’ എന്ന വിഷയത്തിൽ ഇബ്‌റാഹിം സഖാഫി താത്തൂരും പ്രഭാഷണം നടത്തും. അബ്ദുറസാഖ് സഅദി ആലൂർ സയ്യിദ് അലി അബ്ബാസ് തങ്ങൾ അനുസ്മരണം നിർവഹിക്കും. പ്രവാചക പ്രകീർത്തന സദസ്സും നടക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം