വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസ്സിലേക്ക് മിനി ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്

കോട്ടയം: വാഗമണ്ണിലേക്ക് വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന ടൂറിസ്റ്റ് ബസ്സിലേക്ക് മിനി ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി അപകടം. നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചിറക്കിയതിനെ തുടര്‍ന്ന് വലിയ ദുരന്തം ഒഴിവായി. ഏറ്റുമാനൂര്‍-എറണാകുളം റൂട്ടില്‍ നമ്പ്യാകുളത്ത് ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.

അപകടത്തില്‍ ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂരില്‍ നിന്ന് വാഗമണ്ണിലേക്ക് വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന ബസ്സിലേക്കാണ് മിനി ബസ് ഇടിച്ചുകയറിയത്. മിനി ടൂറിസ്റ്റ് ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം