സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കെ.എസ്.കെ.ടി.യു


കൂറ്റനാട്: സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ.എസ്.കെ.ടി.യു തൃത്താല ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കൂടല്ലൂർ എം.എസ്.എം ഓഡിറ്റോറിയത്തിൽ (ടി. രാമൻകുട്ടി നഗർ) നടന്ന സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം കെ. കോമളകുമാരി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.പി. ശ്രീനിവാസൻ അധ്യക്ഷനായി. പി. വേലായുധൻ രക്തസാക്ഷി പ്രമേയവും ടി.കെ. ചന്ദ്രശേഖരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 

ഏരിയ സെക്രട്ടറി ടി.പി. കുഞ്ഞുണ്ണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ. ചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി. ഗോപാലകൃഷ്ണൻ, സി.പി.ഐ.എം ഏരിയ സെക്രട്ടറി ടി.പി. മുഹമ്മദ്, സ്വാഗതസംഘം ചെയർമാൻ പി.പി. ഹമീദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.പി. ശ്രീനിവാസൻ (പ്രസിഡന്റ്), കെ.പി. സുലൈഖ, കെ.വി. സുന്ദരൻ (വൈസ് പ്രസിഡന്റുമാർ), ടി.പി. കുഞ്ഞുണ്ണി (സെക്രട്ടറി), പി. വേലായുധൻ, ടി.എം. കുഞ്ഞുകുട്ടൻ (ജോയിന്റ് സെക്രട്ടറിമാർ), ടി.കെ. ചന്ദ്രശേഖരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം