കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ 5 സെന്റിമീറ്ററായി ഉയർത്തും


കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് മൂന്ന് സ്പിൽവേ ഷട്ടറുകളും 2 സെന്റിമീറ്ററിൽ നിന്ന് 5 സെന്റിമീറ്ററായി ഉയർത്തും. രാവിലെ 7ന് ജലനിരപ്പ് 96.85 മീറ്ററാണ്. പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്. മഴ ശക്തമായാൽ ആവശ്യാനുസരണം ഷട്ടറുകൾ കൂടുതൽ ഉയർത്തും. അണക്കെട്ടിന് താഴ്ഭാഗത്തുള്ള പ്രദേശങ്ങളിലെയും പുഴയുടെ ഇരുകരകളിലെയും താമസക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. പുഴയിൽ ഇറങ്ങുന്നതും മീൻ പിടിക്കുന്നതും ഒഴുക്കുള്ള ഭാഗങ്ങളിലേക്ക് പോകുന്നതും കർശനമായി ഒഴിവാക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം