റണ്ണേഴ്സ് പെരിങ്ങോടിന്റെ നേതൃത്വത്തിൽ 2027 ജനുവരി 24 ഞായറാഴ്ച സംഘടിപ്പിക്കുന്ന പെരിങ്ങോട് ഹെറിറ്റേജ് മാരത്തോൺ 2-ാം എഡിഷന്റ രജിസ്‌ട്രേഷൻ ലിങ്ക് പ്രകാശനം ചെയ്തു. പെരിങ്ങോട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വി.ടി ബൽറാം എം.എൽ.എ രജിസ്ട്രേഷൻ ലിങ്ക് പ്രകാശനം ചെയ്തു. 5 കിലോമീറ്റർ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തുകൊണ്ട് വി.ടി ബൽറാം എം.എൽ.എ ആദ്യ മത്സരാർത്ഥിയായത് ശ്രദ്ധേയമായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡോ.ടി.വി നിഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.രജിഷ, സ്‌കൂൾ മാനേജർ പൂമുള്ളിമന വാസുദേവൻ നമ്പൂതിരിപ്പാട്, പൂമുള്ളിമന നാരായണൻ നമ്പൂതിരിപ്പാട്, സ്‌കൂൾ ഹെഡ്മിസ്ട്രസ് വി.ശ്രീകല, എൽ.പി വിഭാഗം ഹെഡ്മിസ്ട്രസ് ടി.കെ ബീന, വാർഡ് മെമ്പർമാരായ എൻ.ആർ അരുൺ കുമാർ, എം.ആർ നിഷ ദിലീപ്, അഡ്വക്കേറ്റ് സി.പി.ഫർഹത്, ജ്യോതി കടവാരത്ത് എന്നിവർ സന്നിഹിതരായി. പെരിങ്ങോടിന്റെ ചരിത്ര- പൈതൃക പ്രാധാന്യം ലോകത്തിന് പരിചയപ്പെടുത്തുന്നതിനും ലഹരി മുക്തവും ആരോഗ്യകരവുമായ ജീവിതശൈലിയും കായിക സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മാരത്തോണിൽ ഉദ്ദേശം 4,000 ഓട്ടക്കാർ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. കൂടുതൽ പേരെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും സംഘാടകർ അറിയിച്ചു. റണ്ണേഴ്സ് പെരിങ്ങോട് പ്രസിഡന്റ് എം.പി മണി സ്വാഗതവും വൈസ് പ്രസിഡന്റ് രമേശൻ തറാൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെ റണ്ണേഴ്സ് പെരിങ്ങോട് ഭാരവാഹികൾ, ജനപ്രതിനിധികൾ, കായികപ്രേമികൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

റണ്ണേഴ്സ് പെരിങ്ങോടിന്റെ നേതൃത്വത്തിൽ 2027 ജനുവരി 24 ഞായറാഴ്ച സംഘടിപ്പിക്കുന്ന പെരിങ്ങോട് ഹെറിറ്റേജ് മാരത്തോൺ 2-ാം എഡിഷന്റ രജിസ്‌ട്രേഷൻ ലിങ്ക് പ്രകാശനം ചെയ്തു. പെരിങ്ങോട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വി.ടി ബൽറാം എം.എൽ.എ രജിസ്ട്രേഷൻ ലിങ്ക് പ്രകാശനം ചെയ്തു. 5 കിലോമീറ്റർ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തുകൊണ്ട് വി.ടി ബൽറാം എം.എൽ.എ ആദ്യ മത്സരാർത്ഥിയായത് ശ്രദ്ധേയമായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു.

നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡോ.ടി.വി നിഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.രജിഷ, സ്‌കൂൾ മാനേജർ പൂമുള്ളിമന വാസുദേവൻ നമ്പൂതിരിപ്പാട്, പൂമുള്ളിമന നാരായണൻ നമ്പൂതിരിപ്പാട്, സ്‌കൂൾ ഹെഡ്മിസ്ട്രസ് വി.ശ്രീകല, എൽ.പി വിഭാഗം ഹെഡ്മിസ്ട്രസ് ടി.കെ ബീന, വാർഡ് മെമ്പർമാരായ എൻ.ആർ അരുൺ കുമാർ, എം.ആർ നിഷ ദിലീപ്, അഡ്വക്കേറ്റ് സി.പി.ഫർഹത്, ജ്യോതി കടവാരത്ത് എന്നിവർ സന്നിഹിതരായി. 

പെരിങ്ങോടിന്റെ ചരിത്ര- പൈതൃക പ്രാധാന്യം ലോകത്തിന് പരിചയപ്പെടുത്തുന്നതിനും ലഹരി മുക്തവും ആരോഗ്യകരവുമായ ജീവിതശൈലിയും കായിക സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മാരത്തോണിൽ ഉദ്ദേശം 4,000 ഓട്ടക്കാർ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. കൂടുതൽ പേരെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും സംഘാടകർ അറിയിച്ചു.

റണ്ണേഴ്സ് പെരിങ്ങോട് പ്രസിഡന്റ് എം.പി മണി സ്വാഗതവും വൈസ് പ്രസിഡന്റ് രമേശൻ തറാൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെ റണ്ണേഴ്സ് പെരിങ്ങോട് ഭാരവാഹികൾ, ജനപ്രതിനിധികൾ, കായികപ്രേമികൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം